ആരോഗ്യമെന്ന് പറയുന്നത് ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ നല്ലൊരു അവസ്ഥയാണ്. എന്നാൽ നമ്മൾ ഈ ഒരു ഭാഗം മറന്നുപോകുകയാണ് ചെയ്യുന്നത്. നമ്മൾ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ശാരീരികമായിട്ടുള്ള ആരോഗ്യത്തെ പറ്റി മാത്രമാണ് ചിന്തിക്കുന്നത്. കഴിഞ്ഞ ഒരു 40- 50 വർഷങ്ങൾ എടുത്തുനോക്കുകയാണെങ്കിൽ നമ്മുടെ ജീവിതശൈലികളെല്ലാം തന്നെ മാറിയിട്ടുണ്ട്. ഒരു 50- 60 വർഷത്തിന് മുൻപ് നോക്കിയാൽ ചുരുക്കം ചില ആശുപത്രികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നമുക്ക് രണ്ടോ മൂന്നോ ഫാമിലി ഡോക്ടർസ് കാണും കുട്ടികൾക്കോ മുതിർന്നവർക്കോ അസുഖമുണ്ടെങ്കിൽ നമ്മൾ അവരെപോയി കാണുകയാണ് ചെയ്യുന്നത്. അവർ രണ്ടോ മൂന്നോ മരുന്നുകൾ നൽകും. അന്ന് Anagen, baralgan എന്നി മരുന്നുകൾ കൊടുത്തിരുന്നു. അതുമല്ലെങ്കിൽ carbonate mcalzi കൊടുക്കും, അത്രമാത്രമായിരുന്നു മരുന്നുകൾ. ഇന്ന് അത് കഴിഞ്ഞ് ധാരാളം ആശുപത്രികളുണ്ട്. മുൻപ് ഒന്നും തന്നെ നമ്മൾ കേൾക്കാത്ത പുതിയ പുതിയ രോഗങ്ങളാണ് ഇപ്പോൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ചിക്കൻ ഗുനിയ തുടങ്ങി നിപ്പ , H1 N1, ഇപ്പോ അവസാനമായി കോവിഡ് 19 അതുവരെ നമ്മൾ കേട്ടിരിക്കുകയാണ്.
എന്താണ് ജീവിതശൈലി രോഗങ്ങൾ ?
നമ്മുടെ ജീവിതശൈലികളിലുള്ള മാറ്റത്തിന് ഉദാഹരണമാണ് നേരത്തെ നമ്മൾ നടന്ന് സ്കൂളിൽ പോകും കോളേജിൽ പോകുന്നു ഇന്ന് അത് നടക്കുന്നില്ല. നമുക്ക് ആകെയുള്ളത് മൊബൈൽ ഫോണുമായിട്ടുള്ള ബന്ധമാണ്. വീട്ടിനു പുറത്ത് ഇറങ്ങാറില്ല അത്കൊണ്ട് തന്നെ ജീവിതശൈലിയിലും മൊത്തത്തിലും ധാരാളം മാറ്റങ്ങൾ വന്നു. ഇത് തന്നെയാണ് ഈ ജീവിതശൈലി രോഗങ്ങൾ. ഇന്ന് കേരളത്തിൽ നോക്കുകയാണെങ്കിൽ 20 വയസിനു മുകളിൽ ഉള്ള കുട്ടികളിൽ അഞ്ചിൽ ഒരാൾക്ക് ഡയബറ്റിസ് രോഗം കാണുന്നു. ഡയബറ്റിസിന് ഒപ്പം തന്നെ രണ്ട് അസുഖം കൂടി കാണാം. ഒന്ന് കോളസ്ട്രോൾ രണ്ടാമെത്തെത് ഹൈപ്പർ ടെൻഷൻ മൂന്ന് അസുഖങ്ങൾ അഞ്ചിൽ ഒരാൾക്ക് ഉണ്ടെന്ന് പഠനം പറയുന്നു. എന്നാൽ ഇതുപോലെ കണ്ടെത്താതെ എത്രയോ അസുഖങ്ങൾ ഉള്ളവരുണ്ട്. ഈ മൂന്ന് അസുഖങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ധാരാളം അസുഖങ്ങൾ വരാനും സാധ്യതയേറെയാണ്. അത് കരളിനെയും ശ്വാസകോശത്തെ ബാധിക്കും. ഇതെല്ലം തന്നെ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾകൊണ്ട് ഉണ്ടായതാണ് ഈ രോഗങ്ങൾ. ശെരിക്കും നമുക്ക് വേണ്ടത് നമ്മുടെ ജീവിതശൈലികൾ നിയന്ത്രിക്കുകയാണ്. മോശപ്പെട്ട ജീവിതരീതിയിലുടെ ഉണ്ടാക്കുന്ന അസുഖങ്ങളെ മെച്ചപ്പെട്ട രീതിയിൽ മാറ്റാനും പ്രതിരോധിക്കാനും കഴിയണം. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട വ്യത്യസ്തമായ ജീവിതശൈലിയാണ് നമുക്ക് വേണ്ടത്.
ജണോമിക്സ് എന്നാൽ എന്ത് ?
സജെനോമിനെ സംബന്ധിച്ചടത്തോളം ഈ ഒരു ഭാഗം മനസ്സിൽ വച്ചോണ്ടാണ് ഈ പ്രവർത്തനങ്ങൾക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. ഹെൽത്ത് കെയർ മേഖലയിൽ ജണോമിക്സ് ടെസ്റ്റ്, ജണോമിക്സ് എന്നത് പുതിയൊരു സാങ്കേതികവിദ്യയാണ്. ഏതാണ്ട് 20 വർഷം മാത്രം പഴക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയാണ് ജണോമിക്സ് എന്ന് പറയുന്നത്.ജണോമിക്സ് ടെസ്റ്റിലൂടെ നമുക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങളെ കുറിച്ച് മുൻകൂട്ടി അറിയാനായി സാധിക്കുന്നു. രോഗത്തെ നേരത്തെ നമുക്ക് കണ്ടുപിടിക്കാൻ സാധിച്ചാൽ മുൻകൂട്ടി ചികിത്സചെയ്യാനായി സാധിക്കും. അമേരിക്കയിൽ ഏതാണ്ട് 20 വർഷത്തോളമായി ജണോമിക്സ് നിലവിലുണ്ട്. ഇന്ത്യയിൽ ഇത് ഇന്നതൊരു പുതിയ ടെക്നോളജിയാണ്. ഇന്ത്യയിൽ ഇത് പ്രചാരത്തിൽ വന്നിട്ട് എട്ടോ ഒൻപതോ വര്ഷം മാത്രമാണ് ആയത്. അതിൽ ചുരുക്കം ചിലയിടത്ത് മാത്രമാണ് ജണോമിക്സ് ടെസ്റ്റ് നിലവിലുള്ളത്. എന്നാൽ ഇപ്പോൾ കേരളത്തിൽ തിരുവനന്തപുരത്ത് സജെനോമിൽ ഏറ്റവും മികച്ച രീതിയിലുള്ള ജണോമിക്സ് ടെസ്റ്റിൽ സംവിധാനം നിലവിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതിനോടൊപ്പം ഒരു ബയോഇൻഫോർമാറ്റിക്ക് സ്റ്റീൻ, ജെനിറ്റിക് കൗൺസിലിംഗ് എന്നിവക്കുവേണ്ടിയുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. സജെനോമിലെ ടെസ്റ്റുകൾ OMG ബ്രാൻഡിലാണ് ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നത്.കൺസ്യൂമർ ജണോമിക്സ് ടെസ്റ്റ്, ജണോമിക്സ് ക്ലിനിക് ടെസ്റ്റുമാണ് ഇവിടെ നൽകുന്നത്.
കൺസ്യൂമർ ജണോമിക്സ് ടെസ്റ്റ് എന്നാൽ എന്ത് ?
കൺസ്യൂമർ ജണോമിക്സ് ടെസ്റ്റിൽ തന്നെ ഗ്യാസ്ട്രോളജി ടെസ്റ്റുണ്ട് ഏതാണ്ട് 200 രോഗങ്ങൾ നമ്മുക്ക് മുൻകൂട്ടി അറിയാൻ സാധിക്കുന്നു.
എല്ലാ ടെസ്റ്റുകളും ചെയ്യാനുള്ള സംവിധാനം സജെനോമിൽ ഉള്ളതാണ് മറ്റുള്ളതിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത്. ഇതുകൂടാതെ അക്കാദമിക്ക് പ്രോഗ്രാം, റിസർച് പ്രോഗ്രാം എന്നിവകൾ ഉൾപ്പെടുത്തിയിരിക്കുന്നു. സജെനോമിനെ കുറിച്ച് കൂടുതായിട്ട് അറിയാനായി നമ്മുക്ക് ഈ വീഡിയോ കാണാം.
SAGENOME Pvt Ltd 0-17,
Jawahar Nagar Trivandrum 695003, Kerala, India
+91 8891 650 505
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം