ലഖ്നോ: അയോധ്യയിലെ മഹാരാജ് ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോറ ബാബ ഗ്രാമത്തിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്നത്.
ഉയർന്ന ജാതിയിൽ പെട്ട സോനു പാണ്ഡെയും കൂട്ടാളികളുമാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപണമുയർത്തി. സംഭവം ആത്മഹത്യയെന്ന് പോലീസ് പറയുന്നു.
കുറച്ചു ദിവസം മുമ്പ് സോനു പാണ്ഡെ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും നിരവധി തവണ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. നിരസിച്ചപ്പോൾ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുമെന്ന് പറഞ്ഞ് സോനു പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം