അതിരപ്പിളളി : കവുങ്ങിൻ തോട്ടത്തിൽ കനത്ത നാശം വരുത്തി കാട്ടാന.കുലച്ച വാഴകളും ആനകൾ നശിപ്പിച്ചു . വൈശേരി സ്വദേശി പുല്ലാർക്കാട്ട് കുശന്റെ വീട്ടുപറമ്പിലാണ് ഇന്നലെ പുലർച്ചെ 4 മണിയോടെ കാട്ടാനകളുടെ ആക്രമണമുണ്ടായത്. കൃഷിയിടത്തിനു ചുറ്റുമുള്ള കമ്പി വേലി തകർത്താണ് ആനകൾ അകത്തു കടന്നത്. വീടിനോടു ചേർന്നുളള കൃഷിയിടത്തിലാണ് ആനക്കൂട്ടം വിളകൾ നശിപ്പിച്ചത്.
Read More:മോഷണം പോയ ടിക്കറ്റിന് ലഭിച്ചത് ലക്ഷങ്ങൾ
മാനും,പന്നിയും കടക്കാതെ കാത്തു സൂക്ഷിച്ച കവുങ്ങുകളാണ് ഒരു രാത്രിയിൽ കാട്ടാനകളുടെ തീറ്റായായി മാറിയത്. കവുങ്ങിൻ തോട്ടത്തിനു തൊട്ടടുത്ത പറമ്പിലെ തീറ്റപ്പുൽ കൃഷിയും ആനകൾ കയറി തിന്നു നശിപ്പിച്ചു. ക്ഷീരകർഷകനായ കണ്ടുരുത്തി സനൽ പാട്ടത്തിനു സ്ഥലമെടുത്ത് നടത്തുന്ന പുൽക്കൃഷിയാണ് ആനകൾ താറുമാറാക്കിയത്.
രാത്രി പത്തു മണിയോടെ ജനവാസ മേഖലയിൽ എത്തിയ ആനക്കൂട്ടത്തെ പ്രദേശവാസികളും വനപാലകരും ചേർന്ന് കാടു കയറ്റിയിരുന്നു.പിന്നീട് ഇവ പുലർച്ചെ വീണ്ടുമെത്തിയാണ് കൃഷിയിടങ്ങളിൽ കയറിയത്. 3 കൊമ്പന്മാരും അമ്മയും ഒരു കുഞ്ഞും അടങ്ങുന്ന അഞ്ചംഗ സംഘമാണ് രാത്രി മുഴുവൻ കർഷകരുടെ ഉറക്കം കെടുത്തിയത്. വീടിനു സമീപം കാട്ടാന എത്തിയതോടെ റിട്ട.പോസ്റ്റുമാസ്റ്ററായ കുശനും ഭാര്യയും ആനപ്പേടിയിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം