എളങ്കുന്നപ്പുഴ : പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അപകടകാരികളായി തേർവാഴ്ച നടത്തുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു എളങ്കുന്നപ്പുഴ പഞ്ചായത്ത് കലക്ടർ,ആർഡിഒ എന്നിവർക്കു പരാതി നൽകും. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണിത്. സ്വകാര്യ വ്യക്തികൾ വളർത്തുന്ന നായ്ക്കളെ ഉടമ ജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധത്തിൽ സംരക്ഷിക്കണം. പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു.
Read More:മോഷണം പോയ ടിക്കറ്റിന് ലഭിച്ചത് ലക്ഷങ്ങൾ
ഈ ആവശ്യം ഉന്നയിച്ചു വിവിധ സംഘടനകൾ പഞ്ചായത്തിനു പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം തെരുവുനായ കടിച്ച 8പേർ ചികിത്സയിലാണ്. ഫോർട്ട് വൈപ്പിൻ,കാളമുക്ക്,മുരിക്കുംപാടം,ബെൽബോ,പുതുവൈപ്പ്, തെക്കൻമാലിപ്പുറം,ഓച്ചന്തുരുത്ത്,സ്‌കൂൾമുറ്റം,വളപ്പ്,മാലിപ്പുറം,കർത്തേടം,പുക്കാട്,എളങ്കുന്നപ്പുഴ എന്നിവിടങ്ങളിൽ തെരുവുനായ്ക്കൾ ഭീഷണി ഉയർത്തുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം