മോഷണം പോയ ടിക്കറ്റിന് ലഭിച്ചത് ലക്ഷങ്ങൾ

കടുത്തുരുത്തി :  കോതനല്ലൂർ പുളിക്കമ്യാലിൽ സാബു ശിവരാമനാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.10 ലക്ഷം രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി. 22ന് ആണു സംഭവം. കോതനല്ലൂർ ശിവശക്തി ലോട്ടറി ഏജൻസീസിൽ നിന്നാണു സാബു സമാന നമ്പറുള്ള 3 കാരുണ്യപ്ലസ് ലോട്ടറി എടുത്തത്. തുടർന്നു സാബുവും 3 സുഹൃത്തുക്കളും ചേർന്നു കോതനല്ലൂരിൽ മരം മുറിക്കുന്ന ജോലിക്കു പോയി. വസ്ത്രത്തിനൊപ്പം ഫോണും ലോട്ടറിയും പ്ലാസ്റ്റിക് കൂടിൽ സൂക്ഷിച്ചു. 

Read More:ഒരു മോതിരത്തിന്റെ പേരിൽ തുടങ്ങിയ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ

ജോലിക്കിടെ സാബുവിന്റെ ഫോണിൽ ആരോ വിളിച്ചിരുന്നു. ഈ ഫോൺ എടുത്തത് സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ഇതിനു ശേഷമാണു ലോട്ടറികൾ കാണാതായതെന്നു പരാതിയിലുണ്ട്. സാബുവിന്റെ കൂടെ ജോലി ചെയ്തവര ചോദ്യം ചെയ്തെങ്കിലും സൂചനയൊന്നും ലഭിച്ചില്ലെന്നു പൊലീസ് അറിയിച്ചു ലോട്ടറി ടിക്കറ്റ് എടുത്തവർ മനസ്സലിഞ്ഞു തിരികെത്തരുമെന്ന പ്രതീക്ഷയിലാണ് സാബു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം