ഒരു മോതിരത്തിന്റെ പേരിൽ തുടങ്ങിയ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ

നേമം :ഭർത്താവിന്റെ മർദനമേറ്റ് മരിച്ച കരുമം അന്തിവിളക്ക് ജംക്‌ഷനുസമീപം കിഴക്കതിൽ വീട്ടിൽ ജി.എ.വിദ്യയുടെ(30) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.കുണ്ടമൺകടവ് വാടക വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു ഇരുവരും ഒരു മോതിരത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ . ഇന്നലെ രാവിലെ 9 മണിയോടെ കരുമത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ രാവിലെ മുതൽ തന്നെ കാത്തുനിന്നിരുന്നു. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വച്ചശേഷം 11 മണിയോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് കുണ്ടമൺകടവിലെ വീട്ടിൽ വച്ച് ഭർത്താവ് പ്രശാന്തിന്റെ മർദനവും ചവിട്ടുമേറ്റ് വിദ്യ മരിക്കുന്നത്. ശുചിമുറിയിൽ വീണുവെന്നാണ് ഇയാൾ‌ ആദ്യം പറഞ്ഞത്. സ്ഥലത്തെത്തിയ മലയിൻകീഴ് പൊലീസിന് സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ നിരീക്ഷണത്തിൽ വയ്ക്കുകയും പോസ്റ്റ്മോർട്ടത്തിന്റെയും ഇൻക്വസ്റ്റിന്റെയും അടിസ്ഥാനത്തിൽ വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്.  മാലിയിൽ ജോലിയിലുള്ള വിദ്യയുടെ സഹോദരൻ വിഷ്ണു എത്തിയശേഷമായിരുന്നു സംസ്കാരം.

Read More:രാജ്യമെമ്പാടും 1000 സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ; ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവത്തിനൊരുങ്ങി കേരള സ്റ്റാർട്ടപ്പ് ഗോ ഇ.സി ഓട്ടോടെക്

തർക്കം മോതിരത്തിൽ തുടങ്ങിയെന്ന് പൊലീസ് 

മലയിൻകീഴ് : വിദ്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് എസ്.പി.പ്രശാന്തി(34) നെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകും. ഭാര്യയും ഭർത്താവും തമ്മിൽ ഒരു മോതിരം സംബന്ധിച്ചുണ്ടായ വാഗ്വാദമാണ് ക്രൂരമായ കൊലയിൽ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരിച്ച വിദ്യ തന്റെ അടുത്ത സുഹൃത്തിനുമോതിരം നൽകി. ഇതേ ചൊല്ലി ഇരുവരും വാഗ്വാദം നടന്നു. ഇതിനിടെ വിദ്യ തന്റെ കയ്യിലുണ്ടായിരുന്ന മറ്റൊരു മോതിരം ഊരി പുറത്തെറിയാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രശാന്ത് വിദ്യയെ മുറിയിലെ ജനാലയ്ക്ക് അരികിൽ വച്ച് തലയ്ക്ക് അടിച്ചു. വയറ്റിൽ ചവിട്ടി താഴെയിട്ടു. തലയടിച്ച് വീണ വിദ്യ പിന്നീട് എണീറ്റില്ല. വയറിലുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണം എന്ന് ഫൊറൻസിക് സർജൻ പൊലീസിനോട് പറഞ്ഞു.ഇതേ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഭർത്താവ് കൊന്നതെന്ന് തെളിഞ്ഞത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News