ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിൻ്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്. മൊബൈൽ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് വ്യക്തമാക്കി. നിഖിലിൻ്റെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ രണ്ടാം പ്രതി അബിൻ രാജിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുകയാണ്.
രാഷ്ട്രീയ കേസായതിനാൽ ആരെയും പ്രതിക്കൂട്ടിലാക്കാതെയുള്ള മൊഴിയാണ് നിഖിൽ പൊലീസിന് നൽകിയിരിക്കുന്നതും. 19 – ാം തിയതി രാത്രി വീട്ടിൽ നിന്ന് ഒളിവിൽ പോകുന്നതിനിടെ മൊബൈൽ ഫോൺ കായംകുളത്തെ തോട്ടിലുപേക്ഷിച്ചു. തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ബസ് സ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനുകളിലുമായി താമസം. എന്നിങ്ങനെയായിരുന്നു നിഖിൽ മൊഴി നൽകിയത്. കോഴിക്കോട് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊട്ടാരക്കരക്കുള്ള യാത്രക്കിടെ കോട്ടയത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ തോട്ടിലുപേക്ഷിച്ചെന്ന് നിഖിൽ പറയുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിലും നിഖിലിനെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. നിഖിലിനെ കായംകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വരും ദിവസങ്ങളിൽ നിഖിൽ പഠിച്ച എം.എസ്.എം. കോളേജിലും എറണാകുളത്തെ ഏജൻസിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം