തിരുവനന്തപുരം;കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയിക്കാനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നാളെ ഡൽഹിക്ക്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ ധരിപ്പിക്കാനാണ് ഇവരുടെ യാത്ര. സുധാകരനെതിരായ കേസിന്റെ വിശദാംശങ്ങളും ഹൈക്കമാൻഡിനെ ധരിപ്പിക്കുന്നതാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയമായി പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ഇരുവരുടെയും ഡൽഹി സന്ദർശനം.
നാളെ ഡൽഹിയിലെത്തുന്ന സുധാകരനും സതീശനും ആദ്യം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാളെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്. അദ്ദേഹത്തെയും ഇരുവരും നേരിൽ കാണും. കൂടിക്കാഴ്ചകൾക്കും ചർച്ചകള്‍ക്കുമായി സുധാകരനും സതീശനും രണ്ടു ദിവസം ഡൽഹിയിൽ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാക്കളായ ഇരുവർക്കുമെതിരെ കേരളത്തിൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
കഴിഞ്ഞ ദിവസം പട്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ ഒന്നിച്ചു നീങ്ങാൻ കൈകൊടുത്തവരിൽ കോൺഗ്രസ്, സിപിഎം നേതാക്കളും ഉൾപ്പെട്ടിരുന്നു. ദേശീയ തലത്തിൽ ഒന്നിച്ചു നീങ്ങുന്നതിനിടെയാണ് കേരളത്തിൽ ഇത്തരമൊരു ഏറ്റുമുട്ടൽ എന്നതും സവിശേഷമായ സാഹചര്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം