തൃശൂര്‍: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിക്കുകയുണ്ടായി. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന് ആവശ്യമുന്നയിച്ചു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷാ പറഞ്ഞു. ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഈ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം