കണ്ണൂർ: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പരാമർശത്തിനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങി കെ സുധാകരൻ. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പരാമർശത്തിനെതിരേയാണ് കേസ്. പാർട്ടി പത്രത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെ സുധാകരനെതിരേ എം.വി. ഗോവിന്ദൻ ആരോപണം ഉയർത്തിയിരിക്കുന്നത്.
ദേശാഭിമാനി പത്രം ഉദ്ധരിച്ചു കൊണ്ട് എം.വി. ഗോവിന്ദൻ സുധാകരനെതിരേ ആരോപണം ഉയർത്തിയിരുന്നു. കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് കെ. സുധാകരൻ ഉണ്ടായിരുന്നുവെന്നാണ് ആരോപണം ഉന്നയിച്ചത്. പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തു. ഇതിന്റെ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ. സുധാകരന്റെ തീരുമാനം.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഇത് രാഷ്ട്രീയമായിത്തന്നെ ഉപയോഗിക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം. പ്രതിഷേധവുമായി എൽ.ഡി.എഫ്. രംഗത്തെത്തി. ‘കണ്ണൂർ എം.പി. നാടിന് നാണക്കേടാണ് എന്ന മുദ്രാവാക്യവുമായി’ ഇന്ന് കണ്ണൂരിൽ 320 കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം