മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മോസ്കോ വിട്ടതായി അഭ്യൂഹം. റഷ്യൻ പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് മോസ്കോയിൽനിന്ന് പറന്നുയർന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. അതേസമയം, പുട്ടിൻ വിമാനത്തിലുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പുട്ടിന്റെ അടുത്ത അനുയായി ആയിരുന്ന വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ റഷ്യയില്‍ അതിശക്തമായ വിമതനീക്കം തുടരുന്നതിനിടെയാണ്, അദ്ദേഹം മോസ്കോ വിട്ടതായി അഭ്യൂഹം പരക്കുന്നത്. അതേസമയം, പുട്ടിൻ ക്രെംലിൻ കൊട്ടാരത്തിൽ തുടരുന്നതായാണ് ഔദ്യോഗിക വിശദീകരണം.
അതിനിടെ, വാഗ്നർ ഗ്രൂപ്പ് നടത്തുന്ന വിമത മുന്നേറ്റം മോസ്കോയിലേക്കു നീങ്ങുന്നതായുള്ള സൂചനകളും ശക്തമാണ്. റഷ്യയിലെ മൂന്നു നഗരങ്ങൾ യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന വിമതർ പിടിച്ചു. പല സ്ഥലത്തും വിമതർ പ്രധാന റോഡുകൾ അടച്ച് കുഴിബോംബുകൾ സ്ഥാപിച്ചു. മോസ്കോ നഗരത്തെ വിമതരിൽനിന്ന് രക്ഷിക്കാൻ റഷ്യൻ സൈന്യം രംഗത്തെത്തിയതായി സൂചനയുണ്ട്. നഗരത്തിലേക്കുള്ള പ്രധാന പ്രവേശനകവാടമായ പാലം സൈന്യം തകർത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also read : പകര്‍ച്ചപ്പനി പ്രതിരോധം: സഹായത്തിന് ഈ നമ്പറുകളില്‍ വിളിക്കാം, ദിശ കോള്‍ സെന്ററുകള്‍ സജ്ജം
ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന് അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് പൊടുന്നനെ അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമ വിഡിയോയിലൂടെ പ്രെഗോഷിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്നെതിരായ റഷ്യന്‍ സൈനിക നീക്കത്തില്‍ ഏറെ നിര്‍ണായകമായ സൈനിക കേന്ദ്രങ്ങളാണ് വാഗ്നർ ഗ്രൂപ്പ് രാവിലെ കൈയ്യടക്കിയിരിക്കുന്നത്.
രാജ്യത്തെ സൈനിക നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണു നീക്കങ്ങളെന്നാണ് പ്രെഗോഷിന്റെ ഭാഷ്യം. വഴിയില്‍ തടസമാകുന്നതെന്തും തകര്‍ക്കുമെന്നും മരിക്കാന്‍ തയാറായാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാണ്ട് 25,000 പോരാളികളുള്ള സംഘമാണ് വാഗ്നർ ഗ്രൂപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം