തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് രണ്ടു പേർ മരിച്ചു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനാണ് (56) മരിച്ചത്. തൃശൂർ ചാഴൂരിൽ പനി ബാധിച്ച് കുണ്ടൂർ വീട്ടിൽ ധനിഷ്ക് (13) ആണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
ഡെങ്കിപ്പനി മൂലം തിരുവന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു വിജയൻ. തൃശൂരിൽ മരിച്ച 13 വയസുകാരനായ ധനിഷ്ക് എസ്എൻഎച്ച്എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ പനിബാധിതർ ഒരുലക്ഷം കവിഞ്ഞു. ഇന്നലെയും കഴിഞ്ഞദിവസങ്ങളിലും തുടർച്ചയായി പനിബാധിതരുടെ എണ്ണം 13,000 കടന്നു. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതൽ.
Read more: പുരാവസ്തു തട്ടിപ്പ്; കെ സുധാകരന്‍ അറസ്റ്റില്‍
സംസ്ഥാനത്ത് പത്തുദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 335 പേർ വ്യാഴാഴ്ച ഡെങ്കിപ്പനിക്ക് ചികിത്സ തേടി. ഏഴുപേർക്ക് ചെള്ളുപനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 34 പേരാണ് മരിച്ചത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് എലിപ്പനിബാധിതർ ചികിത്സ തേടിയത്. ഇക്കൊല്ലം ഇതുവരെ 70 പേർക്കാണ് എലിപ്പനിമൂലം ജീവൻ നഷ്ടമായത്. ചെള്ളുപനി ബാധിച്ച് അഞ്ചുേപരും പകർച്ചപ്പനി ബാധിച്ച് നാലുപേരുമാണ് മരിച്ചത്. പനി പടരുന്ന പശ്ചാത്തലത്തിൽ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ടുനില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യസഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറല്‍പ്പനികളില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം