പട്ന: ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. കഴുത്തിലിട്ട മൂർഖൻ തന്നെയാണ് ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്. മാധേപുര ജില്ലയിൽ നടന്ന മതപരമായ പരിപാടിക്കിടെയായിരുന്നു ഞെട്ടിക്കുന്ന ദാരുണ സംഭവം നടന്നിരിക്കുന്നത്. പാമ്പ് കടിയേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്. രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ്.
ഖുർദയിലെ മാ ദുർഗ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ശിവന്റെ വേഷം ധരിച്ച് ജീവനുള്ള മൂർഖനെ കഴുത്തിലണിഞ്ഞ് മുകേഷ് എത്തിയത്. പാമ്പ്കടിയേറ്റ ഉടൻ പരിപാടിയുടെ സംഘാടകർ മുകേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുണ്ടായി. എന്നാൽ വഴിമധ്യേ മരിക്കുകയായിരുന്നു. അതോടെ സംഘാടകർ യുവാവിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടെന്ന് ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം