തിരുമല: തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി ആക്രമിച്ചു. ക്ഷേത്ര നടപ്പാതയില്‍ വച്ചാണ് പുലി കുട്ടിയെ ആക്രമിച്ചിരിക്കുന്നത്. തിരുപ്പതി ദര്‍ശനത്തിനിടെ വിശ്രമിക്കുന്നതിനായി സമീപത്തുളള ഹനുമാന് പ്രതിമയ്ക്കരികില്‍ ഇരിക്കുകയായിരുന്നു കുടുംബം. അല്പം മാറിയിരുന്ന് കുട്ടി കളിക്കുന്നതിനിടെ കാട്ടില്‍ നിന്ന് പുലി ചാടിവീഴുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടി. തുടര്‍ന്ന് ഭക്തരും സുരക്ഷ ഉദ്യോഗസ്ഥരും ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറയുകയായിരുന്നു.
Panic created among the #devotees, visiting the hill shrine of Lord Venkateswara, when a 3 yr old boy was attacked by a #Leopard near the 7th mile and attempted to drag into the forest, along the #Alipiri– #Tirumala pedestrian route in on Thursday night.#AndhraPradesh #Tirupati pic.twitter.com/tAl2qpL6OD
— Surya Reddy (@jsuryareddy) June 22, 2023
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മൂന്ന് വയസുകാരനെ അമരാവതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം