കൊച്ചി: ദിനംപ്രതി തെരുവുനായയുടെ ആക്രമണം രൂക്ഷമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഇതാ ഒരു മരണം കൂടി. പട്ടി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രകനായ യുവാവിന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം തെറ്റി ബൈക്ക് കണ്ടെയ്നര്‍ ലോറിയുടെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം