മൂവാറ്റുപുഴ; കുറച്ചു കാലങ്ങളായി നമ്മൾ കേൾക്കുന്നതാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന് കാമുകി അല്ലെങ്കിൽ കാമുകൻ പങ്കാളിയെ കൊലപ്പെടുത്തി എന്ന വാർത്തകൾ എന്നാൽ അതേതരത്തിലുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. സംഭവത്തെ തുടന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലക്കോട് മലയൻകുന്നേൽ രാഹുൽ (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസിൽ ക്ലർക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഭീഷണിപ്പെടുത്തിയത്. ഇയാളിൽ നിന്ന് പൊലീസ് എയർഗൺ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് യുവതി മാത്രം ഓഫിസിൽ ഉള്ളപ്പോഴാണ് രാഹുൽ എത്തിയത്. യുവതിക്കുനേരെ തോക്കുചൂണ്ടി ഒരുമിച്ച് ജീവിക്കാൻ തയാറായില്ലെങ്കിൽ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ ഓഫിസിന് പുറത്തെത്തിച്ച് കാറിൽ കയറ്റുകയുണ്ടായി. എന്നാൽ യുവതി ബഹളംവെച്ച് കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആളുകൾ കൂടിയതോടെ രാഹുൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ആംബുലൻസ് ഡ്രൈവറായ ഇയാൾ മുൻപും ഭീഷണിയുമായി എത്തിയിട്ടുണ്ട് എന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാകുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആംബുലൻസ് ഇടിച്ച് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഒരു മാസത്തോളമായി യുവതിയെ രാഹുൽ പിന്തുടർന്നിരുന്നു. കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം