പട്ന: 2024 പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ ബിഹാറിൽ നടക്കുന്ന പ്രതിപക്ഷ നേതൃമഹാസംഗമത്തിൽ ആം ആദ്മി നേതാക്കൾ പങ്കെടുക്കുമെന്നുറപ്പായി. യോഗത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പാർലമെന്റ് അംഗം രാഘവ് ഛദ്ദ എന്നിവർ പട്നയിലെത്തി. ബിഹാർ മുഖ്യമന്ത്രിയും യോഗത്തിന്റെ മുഖ്യസൂത്രധാരനുമായ നിതീഷ് കുമാറുമായി കെജ്രിവാളും ഭഗവന്തും കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വൈകീട്ടോടെ ബിഹാർ തലസ്ഥാനമായ കെജ്രിവാളും ഭഗവന്തും പട്നയിലെ സാഹിബ് ഗുരുദ്വാര സന്ദർശിച്ചു. തുടർന്നായിരുന്നു നിതീഷുമായുള്ള കൂടിക്കാഴ്ച. നേരത്തെ യോഗത്തിൽ സംബന്ധിക്കാൻ ആം ആദ്മി പാർട്ടി സമ്മർദം ശക്തമാക്കിയിരുന്നു. കേന്ദ്ര ഓർഡിനൻസിനെതിരെ മറ്റുകക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ യോഗത്തിൽ പങ്കെടുക്കൂവെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.
Read more: ടൈറ്റനിലെ ഓക്സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്; പ്രതീക്ഷ മങ്ങുന്നു
യോഗത്തിൽ പങ്കെടുക്കാനായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി നേരത്തെത്തന്നെ പട്നയിലെത്തിയിട്ടുണ്ട്. പട്ന സർക്യൂട്ട് ഹൗസിലെത്തി നിതീഷ് മമതയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ആർ.ജെ.ഡി ആചാര്യൻ ലാലുപ്രസാദ് യാദവിനെയും ഇന്ന് മമത നേരിൽകണ്ടു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ, എൻ.സി.പി തലവൻ ശരദ് പവാർ, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. നേരത്തെ നിശ്ചയിച്ച കുടുംബ പരിപാടിയുള്ളതിനാൽ സംബന്ധിക്കാനാകില്ലെന്ന് രാഷ്ട്രീയലോക് ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയും നിതീഷിനെ നേരിട്ട് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം