സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബാൾ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ്. സി.ഐ.ഇ.എസ് ഫുട്‌ബാള്‍ ഒബ്‌സര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരമാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബാൾ ക്ലബുകളിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്.
ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള 100 ഫുട്‌ബാള്‍ ക്ലബുകളിലൊന്നായും ബ്ലാസ്റ്റേഴ്സ് മാറി. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്‌ബാള്‍ ടീമും ബ്ലാസ്റ്റേഴ്സ് മാത്രമാണ്.
Read more: ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്; പ്രതീക്ഷ മങ്ങുന്നു
‘സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബാൾ ക്ലബായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ മാറ്റിയതിന് നന്ദി. അടുത്തിടെ നടത്തിയ സി.ഐ.ഇ.എസ് ഫുട്‌ബാള്‍ ഒബ്‌സര്‍വേറ്ററി സർവേയിൽ, ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബാൾ ക്ലബുകളുടെ പട്ടികയിൽ ഞങ്ങൾ ഇടംപിടിച്ചു. പ്രിയപ്പെട്ട ആരാധകരുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകില്ല. കൂടുതൽ നാഴികക്കല്ലുകൾ പിന്നിട്ട് നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’ -കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യല്‍ പേജിൽ ട്വീറ്റ് ചെയ്തു.
വിവിധ സമൂഹമാധ്യമങ്ങളിലായി 6.7 മില്യണ്‍ ഫോളോവേഴ്‌സാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ട്വിറ്ററില്‍ 2 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്യണും ഫേസ്ബുക്കില്‍ 1.3 മില്യണും ആളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം