ബോസ്റ്റൺ: സമുദ്രത്തിനടിയിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക്. കടലിനടിയിലുള്ള ടൈറ്റാനിക് കപ്പലിന്റെ അരികിലായി കുറച്ച് അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് ട്വീറ്റ് ചെയ്തു. ഇത് ടൈറ്റന്റെ അവശിഷ്ടങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
ടൈറ്റനിലുള്ളിലെ ഓക്സിജൻ സപ്ലൈ തീർന്നിരിക്കുമെന്ന ഊഹത്തിലാണിപ്പോൾ വിദഗ്ധർ. നാലു ദിവസത്തേക്കുള്ള ഓക്സിജൻ സംഭരിച്ചാണ് ടൈറ്റൻ അഞ്ചു പേരടങ്ങുന്ന സംഘവുമായി കടലിനടിയിലേക്ക് യാത്രയായത്. ടൈറ്റൻ കാണാതായി 96 മണിക്കൂറുകൾ പൂർത്തിയായതോടെ യാത്രികരെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട മട്ടിലാണ് തെരച്ചിൽ സംഘം.
അതേസമയം, തിരച്ചില്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ യുഎസ് കോസ്റ്റ്ഗാർഡ് ഉടന്‍ പുറത്തുവിട്ടേയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കോസ്റ്റുഗാര്‍ഡ് വാര്‍ത്താ സമ്മേളനം വിളിച്ചു. യുഎസ് പ്രാദേശിക സമയം വൈകീട്ട് മൂന്ന് മണിയ്ക്കാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
Read more: ടൈറ്റനിലെ ഓക്സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്; പ്രതീക്ഷ മങ്ങുന്നു
ലോകചരിത്രത്തിലെ അസാധാരണമായ ഒരു തെരച്ചിലിനാണ് അറ്റ്ലാന്റിക് സമുദ്രം സാക്ഷ്യം വഹിക്കുന്നത്. 1912 ൽ 2200 യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണിക്കാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതെയായത്. ഒഷൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്. കപ്പൽ വെള്ളത്തിൽ മുങ്ങി ഏകദേശം ഒരു മണിക്കൂർ 45 മിനിറ്റിന് ശേഷം അന്തർവാഹിനിയുമായുള്ള സഹ കപ്പൽ ഐസ്ബ്രക്കറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന് വ്യവസായഭീമന്‍ ഷഹ്സാദാ ദാവൂദും മകന് സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന് പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന് പേടകത്തിലുള്ളത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലുള്ള ടൈറ്റന് കണ്ടെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമേ അതിലുള്ളവരെ പുറത്തേക്ക് ഇറക്കാനാകുകയുള്ളൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം