കൊച്ചി: മഹാത്മാ ഗാന്ധി സർവകലാശാലയിൽ പി.ജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പൊലീസിൽ പരാതി നൽകി രജിസ്ട്രാർ. ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സംഭവത്തിൽ ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രാഥമികാന്വേഷണം തുടങ്ങി.
ജോയിന്റ് രജിസ്ട്രാർ പദവിയിലുള്ള ഉദ്യോഗസ്ഥതല അന്വേഷണം നടക്കുന്നുണ്ട്. പരീക്ഷാ വിഭാഗത്തിലെ സർട്ടിഫിക്കറ്റ് സെക്ഷനിലെ ജീവനക്കാരിൽനിന്ന് നേരിട്ട് വിവരം ശേഖരിക്കും. വേഗത്തിൽ അന്വേഷണം നടത്തി വി.സിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
പേരെഴുതാത്ത 154 സർട്ടിഫിക്കറ്റുകളാണ് എം.ജി സർവകലാശാലയിൽനിന്ന് കാണാതായത്. ബാർകോഡും ഹോളോഗ്രാമും വൈസ് ചാൻസലറുടെ ഒപ്പും പതിച്ച സർട്ടിഫിക്കറ്റുകളാണ് പരീക്ഷാഭവനിൽനിന്ന് നഷ്ടപ്പെട്ടത്. കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ആകും.
100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പി.ജി സർട്ടിഫിക്കറ്റുകളുമാണ് കാണാതായത്. അതീവ സുരക്ഷാമേഖലയായ പരീക്ഷാഭവനിൽനിന്നാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം