ചെന്നൈ: തമിഴ്നാട് ചെന്നൈയിൽ ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ചെന്നൈ ബേസിൻ ബ്രിഡ്ജിന് സമീപമായിരുന്നു മുംബൈ-ചെന്നൈ ലോക്മാന്യതിലക് ട്രെയിനിൽ തീപിടിത്തം ഉണ്ടായത്.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
ട്രെയിനിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിലാണ് തീപിടിത്തമുണ്ടായത്.
ചെന്നൈ ബേസിന് ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തി. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം