വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഫൈറ്റർ ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാൻ കരാറൊപ്പിട്ട് യുഎസ് ഭീമൻ ജനറൽ ഇലക്ട്രിക് എയ്റോസ്പേസ് (ജിഇ). മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ജിഇ എയ്റോസ്പേസ്, ഫൈറ്റർ ജെറ്റ് എൻജിനുകൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സുമായി (എച്ച്എഎൽ) സഹകരിച്ച് നിർമിക്കുക. വ്യോമസേനയുടെ ചെറുവിമാനം എംകെ2 പദ്ധതിയുടെ ഭാഗമായാണ് കരാർ. എഫ്414 എൻജിനുകളാകും നിർമിക്കുക.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനത്തിലെ നാഴികല്ലായിരുന്നു കൂടിക്കാഴ്ചയെന്നും ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ സഹകരണം ബലപ്പെടുത്തുന്നതില്‍ കരാര്‍ സഹായകമാകുമെന്നും ജി.ഇ. എയ്റോസ്പേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജി.ഇ. എയ്റോസ്പേസിന്റെ എഫ് 414 എന്‍ജിനുകളാണ് ഇന്ത്യയ്ക്കായി നിര്‍മിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്ക് വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്നും എഫ് 414 എഞ്ചിനുകള്‍ സമാനതകള്‍ അവകാശപ്പെടാനാകാത്താതെണെന്നും ഇരു രാജ്യങ്ങള്‍ക്കും മികച്ച സാമ്പത്തിക, ദേശീയ സുരക്ഷയുറപ്പാക്കുന്നതാണെന്നും ജി.ഇ. വൃത്തങ്ങള്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം