വിദ്യ ഒളിവിൽ കഴിഞ്ഞത് വില്യാപ്പള്ളി രാഘവന്റെ വീട്ടിൽ: റിമാൻഡ് റിപ്പോർട്ട്

 

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഒളിവിൽ കഴിഞ്ഞത് വില്യാപ്പള്ളി കുട്ടകത്തെന്ന് റിമാൻഡ് റിപ്പോർട്ട്. കുട്ടടകത്ത് വി.ആർ നിവാസിൽ രാഘവന്റെ വീട്ടിൽനിന്നാണ് വിദ്യയെ പിടികൂടിയത്. ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വടകരയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യയക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ

കോടതിയിൽ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ട വിദ്യയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കുന്നത്.

അതേസമയം വിദ്യ ഒളിവിൽ പോയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും തൃപ്തിപ്പെടുത്താനാണ് ഇപ്പോൾ വിദ്യയെ അറസ്റ്റ് ചെയ്തത്. മുൻ എസ്.എഫ്.ഐ നേതാവായതുകൊണ്ട് മാത്രമാണ് വിദ്യയെ വേട്ടയാടുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
 
താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ  പോലീസിനോട് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം