ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ബാർബിക്യൂ റസ്റ്ററന്റിലുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ 31 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റതായി ചൈനീസ് അധികൃതർ അറിയിക്കുകയുണ്ടായി. നിംഗ്സിയ ഹുയി സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ യിൻചുവാനിലെ തിരക്കേറിയ തെരുവിലാണ് ബുധനാഴ്ച രാത്രി 8.40ഓടെ സ്ഫോടനമുണ്ടായിരിക്കുന്നത്.
സ്ഫോടനം നടന്നയുടനെ റെസ്റ്ററന്റിൽ നിന്ന് കട്ടിയുള്ള പുകയും പാചക വാതകത്തിന്റെ ഗന്ധവും പ്രദേശത്ത് വ്യാപിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
റെസ്റ്ററന്റിലെ രക്ഷാപ്രവർത്തനം വ്യാഴാഴ്ച പുലർച്ചെയോടെ പൂർത്തിയായതായും, സംഭവത്തിൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചതായും എമർജൻസി മാനേജ്മെന്റ് മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം