ന്യൂഡല്‍ഹി: കോവിഡ്-19 വാക്സിന് സ്ഥികരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ് നിർമിച്ച കോവിന്‍ പോര്‍ട്ടലില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബിഹാര്‍ സ്വദേശിയെ പോലീസ് പിടികൂടി. ടെലിഗ്രാം ബോട്ടില്‍ കോവിന്‍ പോര്‍ട്ടലിലെ സ്വകാര്യവിവരങ്ങള്‍ അപ്ലോഡ് ചെയ്തത് ഇയാളെന്നാണ് വിവരം ലഭിക്കുന്നത്. ഈ കേസിനെ തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടി.
പിടിയിലായിരിക്കുന്ന ബിഹാര്‍ സ്വദേശിയുടെ അമ്മ ആരോഗ്യപ്രവര്‍ത്തകയാണ്. കോവിഡ്-19 വാക്സിന് സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തികള്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയിരുന്നു.
ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം വഴി ചോര്‍ന്നതായി സൗത്ത് ഏഷ്യ ഇന്‍ഡക്സാണ് കണ്ടെത്തുകയുണ്ടായത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇന്‍ഡക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ ചോര്‍ന്നിട്ടില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം