ബംഗളൂരു: ദിനംപ്രതി മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും വ്യാജവാർത്തകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് എത്തിയിരിക്കുന്നു. വ്യാജവാർത്തകൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തണമെന്നും ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്നും കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് കലാപ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതിയെ കുറിച്ച് മനസിലാക്കാൻ നേരത്തേ ബംഗളൂവു സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലും സംസ്ഥാന പൊലീസ് ആസ്ഥാനകേന്ദ്രങ്ങളിലും സാങ്കേതിക സഹായം നൽകുന്ന സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ സംവിധാനം നിർത്തലാക്കുകയാണ് ഉണ്ടായത്.
പഴയ സംവിധാനം വീണ്ടും പ്രവർത്തനക്ഷമമാക്കാനാണ് സിദ്ധരാമയ്യ നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാജ വാർത്തകൾ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് നേരത്തേ സിദ്ധരാമയ്യ ആഭ്യന്തരമന്ത്രി ജി. പരമേശ്വറുമായി ചർച്ച ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം