തിരുവാർപ്പ് : സമരത്തിന്റ ഇടയിൽ ലോട്ടറി കച്ചവടം ചെയ്ത പ്രതിഷേധിച്ച് സിഐടിയു ബസിനു മുൻപിൽ ഇരുന്ന് ലോട്ടറി കച്ചവടം നടത്തി.അതിൽ നിന്ന് അഞ്ച് പേർക്ക് സമ്മാനം കിട്ടുകയും ചെയ്തു.ബസ് ഉടമ രാജ്മോഹൻ കൈമാൾ ആണ് കച്ചവടം നടത്തിയത്.എന്തുകൊണ്ടു ലോട്ടറി വിൽപനയ്ക്ക് കോട്ടും സ്യൂട്ടുമെന്ന ചോദ്യത്തിനും രാജ്മോഹന് ഉത്തരം പറയാനുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും ശ്രദ്ധിച്ച വിഡിയോ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതാണ്. അതിപ്പോൾ ഒരു ബ്രാൻഡായി മാറി. ലോട്ടറി വിൽപനയ്ക്കു ടൈംസ് സ്ക്വയർ ലക്കി സെന്റർ എന്ന പേരും മുഖ്യമന്ത്രി ധരിച്ച വേഷവും ഇരിക്കാൻ അതേ തരം കസേരയും തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. അതൊരു മാനേജ്മെന്റ് ബുദ്ധിയാണ്– രാജ്മോഹൻ പറയുന്നു. ഇദ്ദേഹം വേറിട്ട സമരം നടത്തുന്നത് ആദ്യമല്ല. നെല്ലുസംഭരണം നടക്കാതെ വന്നപ്പോൾ ശവപ്പെട്ടിയിൽ നെല്ലുനിറച്ച് തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തിയിട്ടുണ്ട്.
Read More:വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ വിദ്യയെ ട്രോളി ഹരീഷ്
സിഐടിയു കൊടി മാറ്റുന്നതു വരെ ലോട്ടറിക്കച്ചവടം തുടരും ലോട്ടറി വിൽപന മോശമല്ലാതെ നടക്കുന്നുണ്ട് . 5 പേർക്ക് 5000 രൂപ വരെ സമ്മാനം ലഭിച്ചെന്നും ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്മോഹൻ പറഞ്ഞു. അതേസമയം, അധികം ശമ്പളം ആവശ്യപ്പെട്ടിട്ടില്ലെന്നു വെട്ടിക്കുളങ്ങര ബസിലെ ജീവനക്കാരനായ ടി.ആർ.സിജി കുമാർ പറഞ്ഞു. ലേബർ ഓഫിസിൽ ബസ് ഉടമ സമ്മതിച്ച തുക ശമ്പളമായി ലഭിക്കാത്തതിനാലാണു സമരം.
താൻ കൂടി ക്ഷേമനിധി തുക അടയ്ക്കുന്ന ബസിനു മുന്നിലാണു കൊടികുത്തിയതെന്നും സിജി കുമാർ പറഞ്ഞു. ഒത്തുതീർപ്പിനായി ഇന്നു വീണ്ടും ജില്ലാ ലേബർ ഓഫിസിൽ ചർച്ചയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. 19 മുതലാണു ശമ്പള വർധന ആവശ്യപ്പെട്ടു സിഐടിയു കൊടികുത്തിയതും അതേ ബസിനു മുന്നിൽ രാജ്മോഹൻ ലോട്ടറി വിൽപന ആരംഭിച്ചതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം