കൊച്ചി: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ വീണ്ടും ഒരു മരണം കൂടി സ്ഥിരീകരിച്ചിരിക്കുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരനാണ് മരണപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തു വീട്ടില്‍ സുബൈര്‍ മകന് സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടക്കം പനി ബാധിച്ച് കൊല്ലം ജില്ലയിൽ മാത്രം മരിച്ചത് നാലു പേരാണ്. പകർച്ചവ്യാധികൾ വെല്ലുവിളിയായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ നിൽക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് ഇത്തവണ പനി ബാധിച്ച് മരിച്ചവരിൽ അധികവും യുവാക്കളും കുട്ടികളുമാണ്. രണ്ട് സ്കൂൾ കുട്ടികളും ചെറിയ കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഡെങ്കിപ്പനി കേസുകളും മരണവും പടരുമ്പോഴും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 2 പേർ മാത്രമാണ്.
പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രതിരോധ പ്രവർത്തനത്തിന് കൂട്ടായിറങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വരും ആഴ്ച്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. ഡോക്ർമാരുടെ സംഘടനകളുമായി ചർച്ച നടത്തിയ ആരോഗ്യമന്ത്രി , ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി. കേസുകൾ കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ജനകീയ ക്യാംപയിൻ സംഘടിപ്പിച്ചുള്ള കൂട്ടായ പ്രവർത്തനം പകർച്ചവ്യാധി പ്രതിരോധത്തിൽ ഇതുവരെ ഉണ്ടായില്ലെന്ന വിമർശനം ശക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം