കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് ഏഴു പേര് മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ഇടിമിന്നലേറ്റ് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലാണ് ദാരുണ സംഭവം നടന്നിരിക്കുന്നത്. മൂന്ന് കുട്ടികള്‍ അടക്കം ഏഴുപേരാണ് അപകടത്തിൽ മരിച്ചത്. മരിച്ച ആറു പേര് കാലിയാച്ചക് ഏരിയയിലും ഒരാള്‍ ഓള്‍ഡ് മാള്‍ഡയിലും ഉള്ളവരാണ്. ഇവരെ കൂടാതെ ഇടിമിന്നലേറ്റ് ഒമ്പത് കന്നുകാലികളും ചത്തു.
മാള്‍ഡയിലെ ബാങ്കിറ്റോള ഹൈസ്കൂളിലെ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റിരിക്കുന്നത്. ഇവര്‍ ബാങ്കിറ്റോള റൂറള്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം