കൊച്ചി: വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ആദായനികുതി വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് യുട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ് പരിശോധന. ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ മുതൽ തന്നെ കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന .
കേരളത്തിലെ പത്ത് പ്രമുഖ യുട്യബേഴ്സിന്റെ വീടുകളിലാണ് റെയ്ഡ്. പേളി മാണി, സജു മുഹമ്മദ്, സെബിന് തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.35 ലക്ഷത്തിലധികം വരും പലരുടെയും സബ്സ്ക്രൈബേഴ്സ് നിര. ഇതില്‍ പലര്‍ക്കും പ്രതിവര്‍ഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ നികുതി ഇനത്തിലേക്ക് ഇവര്‍ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.
യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതാദ്യമായാണ് യുട്യൂബേഴ്സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം