തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപതി ഗായകനും എസ്എഫ്ഐ ജില്ലാ നേതാവുമായ ജി എന്‍ രാമകൃഷ്ണനെതിരെ പാര്‍ട്ടി നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ചതിനാണ് ബാലസംഘം സംസ്ഥാന നേതാവുകൂടിയായ രാമകൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തത്.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ
ബാലസംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറിയാണ് രാമകൃഷ്ണന്. എസ്എഫ്ഐ കോട്ടപ്പുറം ലോക്കൽ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് ജി എൻ രാമകൃഷ്ണനെതിരെ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്ട്സ് ആപ്പിലൂടെ അശ്ലീല വീഡിയോ അയക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും കുടുംബവും സിപിഐഎം ചാവക്കാട് ഏരിയ നേതൃത്വത്തിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഏരിയ കമ്മിറ്റി അംഗമായ കെ പി വിനോദ്, ജോഫി കുര്യൻ എന്നിവരെ പാർട്ടി അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണത്തിൽ രാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
ബാലകൃഷ്ണന് നിലവില്‍ എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സമയത്ത് ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണന് നടപടി നേരിട്ടിരുന്നു. മുൻപും ഇയാൾക്കെതിരെ പല പെൺകുട്ടികളും പരാതിപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം