കൊച്ചി: കൊച്ചി നെടുമ്പാശ്ശേരിയിൽ കാർഗോയിലൂടെ കടത്തിയ സ്വർണം പിടികൂടി. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വര്‍ണമാണ് പിടികൂടായത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു.
11 ലക്ഷത്തിലധികം വില വരുന്ന 206 ഗ്രാമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിനികളായ സജ്ന, സൈന എന്നിവരുടെ പേരിലാണ് പാഴ്സല്‍ എത്തിയത്. യുഎഇയില്‍നിന്ന് അബൂബക്കര്‍ എന്നയാളാണ് അയച്ചത്.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ
തുടർച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരിയിൽ കാര്‍ഗോയിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണാണ് പിടികൂടിയത്. ഇതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന ശക്തമാക്കിയത്. ബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എക്സ്റേ പരിശോധനയിൽ അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം