കൊച്ചി: ആക്സിസ് ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ വണ്‍വ്യൂ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വീക്ഷിച്ച് ചെലവുകളും ബാലന്‍സും തല്‍ക്ഷണം അറിയാന്‍ ഇതു സഹായകമാകും. അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തിയുള്ള ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണ് ആക്സിസ് ബാങ്ക്.
ആക്സിസ് ബാങ്ക് ഇതര അക്കൗണ്ടുകള്‍ ലിങ്കു ചെയ്യാനും അക്കൗണ്ട് ബാലന്‍സും ഇടപാടുകളും ഒരിടത്തു തന്നെ അറിയാനും ഇതു സഹായകമാകും. ഉപഭോക്താവിന്റെ സമ്മതവും ഡാറ്റയുടെ സ്വകാര്യതയുമാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന സവിശേഷത. ആക്സിസ് ഇതര ബാങ്കുകളുടെ ഒരു അക്കൗണ്ട് മാത്രമായോ എല്ലാം ഒരുമിച്ചോ ഇതില്‍ നിന്ന് ആവശ്യമാണെങ്കില്‍ വേര്‍പെടുത്താനും സാധിക്കും. ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇമെയില്‍ ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഇവിടെ സൗകര്യമുണ്ടാകും.
ഓപ്പൺ ബാങ്കിങിന്റെ ശക്തിയില്‍ ആക്സിസ് ബാങ്ക് വിശ്വസിക്കുന്നതായും ഇതിനായി സ്ഥിരമായി നിക്ഷേപം നടത്തി ഡിജിറ്റല്‍ ഫസ്റ്റ് പദ്ധതികള്‍ അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതായും ഇതേക്കുറിച്ചു സംസാരിച്ച ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് ട്രാന്സ്ഫോര്മേഷന് മേധാവി സമീര്‍ ഷെട്ടി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുകയും ഒന്നിലേറെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകള്‍ സൂക്ഷിക്കേണ്ട ആവശ്യം ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം