കൊച്ചി: ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്‌പെഷലിസ്റ്റായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സിന് ഇന്‍ഫര്‍മേഷന്‍ സുരക്ഷാ മാനേജ്‌മെന്റ് സേവനങ്ങള്‍ക്കായുള്ള ഐഎസ്ഒ: 27001 സര്‍ട്ടിഫിക്കേഷനും ബിസിനസ് കണ്ടിന്യുവിറ്റി മാനേജുമെന്റ് സംവിധാനങ്ങള്‍ക്കായുള്ള ഐഎസ്ഒ: 22301 സര്‍ട്ടിഫിക്കേഷനും നേടി. ഉപഭോക്താക്കളുടെ നിര്‍ണായകമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനും സ്റ്റാര്‍ ഹെല്‍ത്തിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ സര്‍ട്ടിഫിക്കേഷനുകള്‍.
സ്റ്റാര്‍ ഹെല്‍ത്തിന്റെ നയങ്ങളും നടപടിക്രമങ്ങളും സ്വതന്ത്രമായ സര്‍ട്ടിഫിക്കേഷന്‍ ഓഡിറ്റ് നടത്തിയാണ് കമ്പനി ഐഎസ്ഒ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കിയത്.
തങ്ങള്‍ക്ക് ഐഎസ്ഒ : 27001, ഐഎസ്ഒ 22301 സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. മുന്‍നിര ആരോഗ്യ ഇന്‍ഷൂറന്‍സ് സേവന ദാതാവ് എന്ന നിലയില്‍ തങ്ങള്‍ക്കിതൊരു നാഴികക്കല്ലാണ്. ഏതു സന്ദര്‍ഭവും നേരിടാന്‍ സ്റ്റാര്‍ ഹെല്‍ത്ത് തയ്യാറാണെന്ന് ഉപഭോക്താക്കള്‍, നിക്ഷേപകര്‍, പങ്കാളികകള്‍ തുടങ്ങിയവര്‍ക്ക് ഉറപ്പു നല്‍കുന്നതു കൂടിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം