രണ്ടു പതിറ്റാണ്ടിനു മേൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടിയും നർത്തകിയുമായ ശോഭന. മീര എന്ന പേരിൽ ഏപ്രിൽ 18 സിനിമയിൽ ബാലചന്ദ്ര മേനോൻ ആണ് ശോഭനയെ അവതരിപ്പിച്ചത്. ശീലീനത നിറഞ്ഞ വേഷങ്ങൾക്ക് ശോഭന മിഴിവേകി. ഒരുകാലത്ത് സിനിമ പാടെ ഉപേക്ഷിച്ച ശോഭന നൃത്തവുമായി സജീവമായി.
ഇപ്പോൾ ചെന്നൈയിൽ നിറയെ വിദ്യാർത്ഥിനികളുമായി ശോഭന നൃത്ത വിദ്യാലയം നടത്തുന്നു. തന്റെയും, നൃത്ത വിദ്യാലയത്തിന്റെയും വിദ്യാർത്ഥിനികളുടെയും വിശേഷങ്ങൾ ശോഭന പങ്കിടാറുണ്ട്. ചിലപ്പോൾ ശോഭനയുടെ മാത്രം പ്രകടനവും ഈ കൂട്ടത്തിൽ പ്രത്യക്ഷപ്പെടും.
മലയാള സിനിമ ഏറെ കൊണ്ടാടിയ ചിത്രമായ മണിച്ചിത്രത്താഴ് ശോഭനയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്ത സിനിമയാണ്. ഗംഗയായും നാഗവല്ലിയായും ശോഭന പകർന്നാടി ഒരേ സമയം പ്രേക്ഷകരെ വിസ്മയം കൊള്ളിച്ചു. ചിത്രത്തിന് ശോഭന ദേശീയ പുരസ്കാരം സ്വന്തമാക്കുകയുമുണ്ടായി.
ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിന് 1993ലെ ദേശീയ പുരസ്കാരമാണ് ശോഭന സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരത്തിനായി ശോഭന അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന് വിവരം നേരത്തെ അറിഞ്ഞിരുന്നു. ശേഷം പ്രാർത്ഥനയായിരുന്നു ശോഭനയുടെ മാർഗം.
വേളാങ്കണ്ണിയിലും, വീടിനടുത്തുള്ള മറ്റൊരു പള്ളിയിലും പോയി ശോഭന മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പക്ഷെ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പ്രതികരണം തന്നെ തകർത്തു എന്ന് ശോഭന. അപ്പോഴേക്കും പുരസ്കാര നിർണയം കഴിഞ്ഞിരുന്നു.
‘എന്റെ മോൾക്ക് കിട്ടിയില്ല’ എന്നായി അമ്മയുടെ പ്രതികരണം. ഇത് തന്നെ ആകെ തളർത്തി എന്ന് സുഹാസിനി മണിരത്നവുമായുള്ള സംഭാഷണത്തിൽ ശോഭന പറഞ്ഞു. ഒരു തമാശ ഒപ്പിക്കൽ മാത്രമേ ‘അമ്മ കരുതിയിരുന്നുള്ളൂ. പക്ഷെ അച്ഛൻ അത്യന്തം ആഹ്ലാദത്തോടെ മകൾക്ക് ദേശീയ പുരസ്കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവത്രേ.
സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ശോഭനയെ തിരികെക്കൊണ്ടുവന്നത് ദുൽഖർ സൽമാൻ നിർമിച്ച ചിത്രമായ ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു. മണിച്ചിത്രത്താഴിൽ ശോഭനയ്ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപിയാണ് താരത്തിന് ജോഡിയായി എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം