മുംബൈ : മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ ഞെട്ടിച്ച് 18 വയസ്സുകാരൻ അർഷിൻ കുൽക്കർണി. കഴിഞ്ഞ ദിവസം പുനേരി ബപ്പുവിനെതിരായ മത്സരത്തിൽ ഈഗിൾ നാസിക് ടൈറ്റൻസ് താരമായ അർഷിൻ ഒറ്റയാൾ പോരാട്ടത്തിലൂടെ സ്വന്തം ടീമിനെ വിജയത്തിലെത്തിച്ചു. ആദ്യം ബാറ്റു ചെയ്ത നാസിക്കിനു വേണ്ടി യുവതാരം 54 പന്തുകളിൽനിന്ന് നേടിയത് 117 റൺസ്. നാസിക് 204 റൺസെന്ന വമ്പൻ വിജയലക്ഷ്യമാണ് പുനേരിക്കെതിരെ കെട്ടിപ്പടുത്തത്.
Read More:സന്തോഷം പങ്കുവച്ച് മഞ്ജു; വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവർ വരില്ലെന്ന് കരുതി
216.67 സ്ട്രൈക്ക് റേറ്റില്‍ ബാറ്റു വീശിയ അർഷിൻ 13 സിക്സുകളാണ് അടിച്ചുകൂട്ടിയത്. ബോളിങ്ങിലും തിളങ്ങിയ അര്ഷിൻ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി. നാസിക്കിനായി 20–ാം ഓവർ എറിഞ്ഞ അർഷിൻ അഞ്ച് റൺസ് പ്രതിരോധിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. പുനേരി ടീമിന്റെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ ചെറുത്തുനിൽപ് (23 പന്തിൽ 50) മറികടന്ന് നാസിക് ഒരു റൺ വിജയമാണു സ്വന്തമാക്കിയത്.
Arshin Kulkarni, 18-year-old, playing in MPL:
– 117(54) with bat.
– 4/21 with ball.
– Defended 5 runs in the final over.He has been a run-machine in age group cricket, another talent to watch out in future. pic.twitter.com/tzPxtnruQJ
— Johns. (@CricCrazyJohns) June 20, 2023
യുവതാരത്തിന്റെ ബാറ്റിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓൾ റൗണ്ടർ പ്രകടനവുമായി തിളങ്ങിയ അർഷിൻ അടുത്ത ഹാർദിക് പാണ്ഡ്യയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മഹാരാഷ്ട്ര പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം