മഞ്ജു വാരിയർ വീണ്ടും തമിഴിൽ അഭിനയിക്കുന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകന്മാർ. പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
Read More:ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ല
വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
സ്റ്റണ്ട് സിൽവയാണ് ആക്ഷൻ കൊറിയോഗ്രാഫർ, സംഗീതം ദിപു നൈനാൻ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം