കാസര്‍കോട്: വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ബേക്കല്‍ സ്വദേശി 65 കാരിയായ ഭാരതിയെ ആണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ അക്രമിച്ചിരിക്കുന്നത്. ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്.
ഭാരതിയെ ഇന്നുരാവിലെ വീടിന് സമീപത്ത് വച്ചാണ് തെരുവുനായ്ക്കള്‍ അക്രമിക്കുകയുണ്ടായത്. ഭാരതിയുടെ കഴുത്തിലും കയ്യിലും കാലിലും കടിച്ചുമുറിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഇവർ. ജില്ലയില്‍ ഈ ആഴ്ച ആക്രമണത്തിന് ഇരയാകുന്ന പത്താമത്തെയാളാണ് ഭാരതി.കൊല്ലം കുന്നത്തൂരിലും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാരാളിമുക്ക് സ്വദേശിയായ യുവാവിനെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. കാറിന് മുകളില്‍ ചാടിക്കയറിയാണ് യുവാവ് രക്ഷപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം