യൂത്തന്മാര് ഏറെയുള്ള മലയാള സിനിമയില്‍ ഫാഷന്‍ സെന്‍സ് കൊണ്ടും ലുക്ക് കൊണ്ടും മമ്മൂട്ടിയോട് പിടിച്ചു നിൽക്കാൻ ആരുമില്ലെന്നത് സിനിമാക്കാർക്കിടയിലും അറിയാവുന്ന കാര്യമാണ്. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.
Read More:ആമസോൺ നദിയിലൂടെ ഒരു യാത്ര; ലാൽ ജോസ്
ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് മെഗാ സ്റ്റാര്‍ പങ്കുവച്ചത്. ബ്രൗണ്‍ നിറത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൗണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടും ധരിച്ച് ഒപ്പം കൂളിങ് ഗ്ലാസും ധരിച്ചുള്ള മമ്മൂട്ടിയുടെ ലുക്കും ഗംഭീരം. തെലുങ്ക് ചിത്രമായ ‘ഏജന്റിന്റെ’ ചിത്രീകരണ സമയത്ത് പകർത്തിയ ചിത്രങ്ങളാണിത്. ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ.
നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ഏജന്റ് എന്ന ചിത്രത്തിൽ നായകനായി എത്തിയത്. റോ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലായിരുന്നു ചിത്രീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം