കോഴിക്കോട്: വടകരയിൽ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫും പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സർക്കിളും ചേർന്ന് വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ വടകര സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ – മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി സംശയിക്കുന്നു. ട്രെയിൻ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് എ എസ് ഐ മാരായ സജു കെ, ബിനീഷ് പി.പി., ഹെഡ്കോൺസ്റ്റബിൾ അജീഷ് ഒ. കെ., കോൺസ്റ്റബിൾ അബ്ദുൾ സത്താർ പി. പി., രാജീവൻ പി എക്സ്സൈസ് ഐ ബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസർ പ്രമോദ് പുളിക്കൽ വടകര എക്സ്സൈസ് സർക്കിൾ ലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദ് കെ കെ, സി ഇ ഒ മാരായ ജിജു കെ. എൻ, ഷിജിൻ എ പി. എന്നിവരടങ്ങിയ പ്രത്യേകസ൦ഘമാണ് ഉണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം