ബാലാസോര്‍: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവിൽ പോയതായി റിപ്പോർട്ട്. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇയാൾ ഒളിവില്‍ പോയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇയാളുടെ ബാലാസോറിലെ വീട്ടിലെത്തിയ സിബിഐ സംഘമാണ് വീട് സീല്‍ ചെയ്തത്. സിബിഐ സംഘം ജൂനിയര്‍ എന്‍ജിനിയര്‍ അമീര്‍ ഖാന്റെ അന്നപൂര്‍ണ റൈസ് മില്ലിന് സമീപമുള്ള വാടക വീടാണ് സീല്‍ ചെയ്തിരിക്കുന്നത്.
വീട് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെയാണ് സീല്‍ ചെയ്തത്. വീട് നിരീക്ഷണത്തിലാണെന്നും സിബിഐ അറിയിച്ചു. ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ വീട് അടച്ചിട്ട നിലയിലാണെന്നാണ് അയല്‍വാസികള്‍ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം