ന്യൂഡൽഹി : രാവിലത്തെ വ്യാപാരത്തിൽ ഇടിവു നേരിട്ട് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഓഹരികൾ. നിക്ഷേപകരുടെ ഫണ്ട് ദുരുപയോഗം ചെയ്തതിനെ തുടർന്ന് കമ്പനിക്ക് സെബി വിലക്കേര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇതോടെ വിപണിയിൽ ഓഹരി 19 ശതമാനം ഇടിവു രേഖപ്പെടുത്തി. ഇന്ന് ബിഎസ്‌ഇയിൽ 59 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 57.5 രൂപവരെയെത്തി.
Read More:’50കളിലും ആ ലുക്ക് കണ്ടില്ലേ; അക്ഷയ് കുമാറിനെ പ്രശംസിച്ച് ട്വിങ്കിള്‍
2011 ഏപ്രിലിനും 2017 ജനുവരിക്കുമിടയിൽ കമ്പനി നടത്തിയ ഇടപാടുകളിലാണ് ഫണ്ട് തിരിമറി നടന്നാതായി സെബി കണ്ടെത്തിയത്. ഇതോടെ അടുത്ത രണ്ടു വർഷത്തേക്ക് പുതിയ ഇടപാടുകാരെ സമീപിക്കാനോ ഫണ്ട് സ്വീകരിക്കാനോ കമ്പനിക്ക് അധികാരമില്ല. വിപണിയിലെ പ്രധാന സ്റ്റോക്ക് ബ്രോക്കിങ് കമ്പനികളിലൊന്നാണ് ഐഐഎഫ്എൽ സെക്യൂരിറ്റീസ്. സെബിയുടെ തീരുമാനത്തിനെതിരെ സെക്യൂരിറ്റീസ് അപ്‌ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് കമ്പനി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം