പെരുമ്പാവൂർ : ആഫ്രിക്കൻ ഒച്ചുകൾ അല്ലപ്ര വാലാക്കര, കുരിശ്, ചാത്തൻകുളം പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഇവയെ തുടക്കത്തിലെ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ പകർച്ച വ്യാധികൾക്കും കൃഷി നാശത്തിനും കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.മഴക്കാല പൂർവ ശുചീകരണം ഊർജിതമാക്കണമെന്നാണ് ആവശ്യം. സസ്യങ്ങളുടെ ഇലകൾ തിന്നു നശിപ്പിക്കുന്ന ഇവ വീടുകളുടെ ഭിത്തികളിലും മറ്റും പറ്റിപ്പടിച്ചിരിക്കുകയാണ്. മനുഷ്യരിൽ മസ്തിഷ്ക ജ്വരത്തിന് ഒച്ച് ഉൽപാദിപ്പിക്കുന്ന ചെറു വിരകൾ കാരണമാകുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
Read More:മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ കട തകർത്ത് പടയപ്പ
കറിയുപ്പ് വിതറി നശിപ്പിക്കുക എന്നതാണ് കൂടുതലായി ഉപയോഗിക്കുന്ന മാർഗം. അമിതമായ കറിയുപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസ ഘടനയിൽ മാറ്റം ഉണ്ടാക്കി മണ്ണിനെ കൃഷിക്ക് യോജിച്ചതല്ലാതാക്കി തീർക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. കയ്യുറ ഉപയോഗിച്ച് ശേഖരിക്കുന്ന ഒച്ചുകളെ പുകയിലക്കഷായം, തുരിശ് ലായനി എന്നിവ ഏതെങ്കിലും ഉപയോഗിച്ച് നശിപ്പിക്കാം. ഇവയുടെ ഒഴിഞ്ഞ തോടിൽ കൊതുകിനു മുട്ട ഇട്ടു വളരാൻ കഴിയുമെന്നതിനാൽ മഴക്കാലത്ത് സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം