മൂന്നാർ : വഴിയോരത്തെ കട തകർത്ത ശേഷം കാട്ടുകൊമ്പൻ പടയപ്പ സാധനങ്ങൾ തിന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിലെ ഗണപതിയുടെ കടയാണു തകർത്തത്. ഞായറാഴ്ച രാത്രി പത്തരയ്ക്കാണു സംഭവം.
Read More:അയ്യപ്പന്റ വള മോഷണം; പ്രതി പിടിയിൽ
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പൈനാപ്പിൾ, കരിക്ക്, ചോളം ഉൾപ്പെടെയുള്ളവ ആന കടയ്ക്കുള്ളിൽനിന്നു പുറത്തേക്കു വലിച്ചിട്ടശേഷം തിന്നു. മൂന്നാർ – ടോപ് സ്റ്റേഷൻ റോഡിൽ ഒരു മണിക്കൂർ നേരം നിലയുറപ്പിച്ചശേഷമാണ് ആന മടങ്ങിയത്. മാട്ടുപ്പെട്ടിക്കു സമീപമുള്ള പുൽമേട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി പടയപ്പയെ കൂടാതെ 4 ആനകൾ കൂടിയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം