ശബരിമല : സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽനിന്നു സ്വർണവള അപഹരിച്ച കേസിൽ പിടിയിലായ ഏറ്റുമാനൂർ ഗ്രൂപ്പിലെ വാസുദേവപുരം ക്ഷേത്രത്തിലെ തളി റെജികുമാർ (42) റിമാൻഡിൽ. 10.95 ഗ്രാം തൂക്കമുള്ള സ്വർണവളയാണ് അപഹരിച്ചത്.
Read More:മാളികപ്പുറത്ത് പുതിയതായി നിർമിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തി
ഒരു ഭക്തൻ അയ്യപ്പനു സമർപ്പിച്ച സ്വർണ വള വിഗ്രഹത്തിൽ ചാർത്തിയ ശേഷം ദേവസ്വം ഭണ്ഡാരത്തിൽ ഇട്ടു. ഇത് കാണാതെ വന്നതോടെ ദേവസ്വം ഓഫിസർ പരാതിപ്പെട്ടു. തുടർന്നു സിസിടിവി പരിശോധിച്ചാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്. പമ്പ പൊലീസ് പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം