ആലപ്പുഴ: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്ന് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറിയാണ് നിഖിലിനെതിരെ രംഗത്തുവന്നത്. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read More:കൊടികുത്തിയ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവുമായി ഉടമ
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ പാര്ട്ടിക്കാര് ബോധപൂര്‍വം നിഖിലിനെ സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കോളജില്‍ പ്രവേശനം നേടണമെന്നാവശ്യപ്പെട്ട് നിഖില്‍ സമീപിച്ചിരുന്നതായും ഇങ്ങനെ ചതിക്കുന്നവരോട് പാര്‍ട്ടി ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യില്ലെന്നും ഏതെങ്കിലും ഒരുതരത്തില്‍ ഒരാള്‍ ഇങ്ങനെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് എന്തുചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം