എസ്.എഫ്.ഐ എന്ന സംഘടന വ്യാജന്മാരുടെ കൂടാരമായി മാറിയിരിക്കുന്നു
തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ എസ്.എഫ്.ഐ. നേതാവ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാകുന്നു. പരീക്ഷ എഴുതാതെ എസ്.എഫ്.ഐ യുടെ സെക്രട്ടറി ജയിച്ചതായി മഹാരാജാസ് കോളേജിലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. പിൻവാതിലിലൂടെ റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയ ശേഷം വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റോടെ ലക്ചറർ നിയമനത്തിൽ പോകുന്നതും എസ്.എഫ്.ഐക്കാരാണ്. ഏറ്റവും ഒടുവിൽ കായംകുളം എം.എസ്.എം കോളേജിൽ ബി.കോമിന് തോറ്റ എസ്.എഫ്.ഐ നേതാവ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം പാസായി എംകോമിന് അഡ്മിഷൻ നേടിയ വിചിത്രമായ വാര്‍ത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. രാവിലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയാണിത് പരിശോധിക്കുമെന്ന് പറയുന്നത് അദ്ദേഹത്തിന് പരിശോധിക്കാനുളള എന്ത് അധികാരമാണുള്ളത് സർവ്വകലാശാലയുടെ വി.സി ആണോ ?അതോ സർവ്വകലാശാല രജിസ്ട്രാർ ആണോ ? അദ്ദേഹമാണോ ഇത് പരിശോധിക്കേണ്ടത്. രാവിലെ അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞു ഈ കുട്ടിയുടെ സർട്ടിഫിക്കറ്റിനകത്ത് ഒരു കുഴപ്പവുമില്ലായെന്നും എല്ലാം നീതിപൂർവ്വവും, ന്യായപൂർണ്ണവുമായാണ് അഡ്മിഷൻ നടത്തിയതെന്നും പറയുന്നു. ഇപ്പോൾ കലിംഗ യൂണിവേഴ്സിറ്റി പറയുന്നു ഇങ്ങനെ ഒരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ലായെന്ന്,
കേരളാ യൂണിവേഴ്സിറ്റിയുടെ വി.സി പറയുന്നു മൂന്ന് വർഷവും ഇവിടെത്തന്നെയാണ് പഠിച്ചത് റെഗുലർ സ്റ്റുഡന്റ് ആണെന്ന് പറയുന്നു. എന്തൊരു തട്ടിപ്പാണ് ഇതൊക്കെ.
എസ്.എഫ്.ഐ എന്ന സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. പി.എസ്.സി യുടെ തട്ടിപ്പ് വന്നാൽ അതിൽ എസ്.എഫ്.ഐ, മയക്ക് മരുന്ന് പിടിച്ചാൽ അവിടെ എസ്.എഫ് ഐ, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടായാൽ എസ്.എഫ്.ഐ മാത്രമല്ല അനധികൃതനിയമനം നേടുന്നതെടുത്താൽ എസ്.എഫ്.ഐ കോളേജുകളിൽ അക്രമണം നടന്നാൽ അതിന്റെ പിന്നിൽ എസ്.എഫ്.ഐ.
സർക്കാരും, പാർട്ടിയും ഇത്തരം ആളുകളെ സംരക്ഷിച്ച്, സംരക്ഷിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അരാജകത്വമുണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി എസ് എഫ് ഐ മാറിയിരിക്കുകയാണ്.
എസ്.എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി പത്ര സമ്മേളനം നടത്തി പത്രക്കാരെ വിമർശിക്കുകയാണ് ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾ വ്യാജ വാര്‍ത്തകൾ കൊടുക്കുന്നു. ആരാണിവിടെ വ്യാജ വാര്‍ത്തകൾ കൊടുത്തത് ആരാണീ കുട്ടിയെ കായംകുളം എം.എസ്.എം കോളേജിൽ പ്രവേശിപ്പിക്കാൻ വേണ്ടി റെക്കമെന്റ് ചെയ്ത ഉന്നതനായ നേതാവാരാണ്. അത് പുറത്ത് വരേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. മാനേജ്മെന്റിന്റെ പ്രതിനിധികൾ പറയുന്നു ഉന്നതനായ ഒരു സി.പി.എം നേതാവിന്റെ ശുപാര്‍ശ പ്രകാരമാണ് ഈ കുട്ടിക്ക് അഡ്മിഷൻ കൊടുത്തത് എന്ന് അത് പുറത്ത് വരണം. അപ്പോൾ കേരളാ യൂണിവേഴ്സിറ്റിയുടെ വി.സി പറയുന്നതും, കലിംഗ യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർ പറയുന്നതിൻ്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ എസ് എഫ് ഐ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ബോധ്യമാകും
ഈ സംഘടനയ്ക്ക് ഇനി കേരളത്തിൽ പ്രവർത്തിക്കാനുളള ധാർമ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്
അതുകൊണ്ടാണ് എസ്.എഫ്.ഐ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നത്.
എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യാ വിജയൻ പതിമൂന്ന് ദിവസമായി പോലീസ് പിടിക്കുന്നില്ലാ എവിടെ പോയി പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലാ എന്ത് അന്വേഷണമാണ് നടക്കുന്നത്. ഈ നാട്ടിൽ പോലീസിനെ ഭരണ സംവിധാനത്തെ ഉപയോഗിച്ച് കൊണ്ട് വ്യാജൻമാർ വിലസുകയാണ് ഒരു മര്യാദയുമില്ലാത്ത നിലയിലാണ് സർവ്വകലാശാലകളിൽ ഇത്തരത്തിലുളള പ്രവർത്തനങ്ങൾ നടക്കുന്നത്. സർവ്വകലാശാലകളിൽ വി.സി മാർ വേണ്ടാ അതുകൊണ്ടാണല്ലോ വി.സി മാരെ നിയമിക്കാത്തത്. പകുതിയോളം യൂണിവേഴ്സിറ്റികളിൽ വി.സിമാരില്ലാ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാ ഗവണ്മെന്റ് കോളേജുകളിൽ അവിടെ എന്താണ് നടക്കുന്നതെന്ന്
ആർക്കുമറിയില്ലാ കുട്ടികൾ പുറത്ത് നിന്ന് പരീക്ഷ എഴുതി അകത്ത് പേപ്പറ് കൊണ്ട് കൊടുത്തിട്ട് ആളുകളെ വിജയിപ്പിക്കുന്നു. കേരളത്തിനാകെ അവമതിപ്പുണ്ടാകുന്ന സംഭവങ്ങളാണ് ദിനംപ്രതി നടക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് ഓരോ സർവ്വകലാശാലകളെപ്പറ്റിയും കോളേജുകളെപ്പറ്റിയും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത് കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടാകാത്ത നിലയിൽ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ തേർവാഴ്ച നടക്കുകയാണ്
ഇത് ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്ത്തകന്മാരുടെ പേരിൽ കേസെടുക്കുക അവരെ അപമാനിക്കുക ഇതാണ് നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഞാൻ ആവർത്തിക്കുന്നു എസ്.എഫ്.ഐ എന്ന സംഘടന സാമൂഹ്യ വിരുദ്ധൻമാരുടെ താവളമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇത് പിരിച്ചുവിടുകയാണ് വേണ്ടത് ഇതിനെ ഒരു നിമിഷം പോലും പ്രവര്ത്തിക്കാനനുവദിക്കാതിരിക്കുകയാണ് വേണ്ടത്.
ഇതിനെയും ന്യായീകരിക്കാൻ ഒരു പക്ഷെ ഗോവിന്ദൻ മാഷ് വരുമായിരിക്കും !!!
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം