പാലാ: മൂന്നിലവ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു. എറണാകുളം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്.
മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിൽ ഉച്ചയോടെയായിരുന്നു അപകടം. കടപുഴ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ പാറക്കെട്ടിൽ നിന്നും കാൽ വഴുതി യുവാവ് ആഴത്തിലേക്ക് വീഴുകയായിരുന്നു. ആറംഗ സംഘമായിരുന്നു വിനോദ യാത്രയ്ക്കെത്തിയത്.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേർന്നാണ് സഹദിനെ പുറത്തെടുത്തത്. ഉടന്‍ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേലുകാവ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം