ഹൃദ്രോഗ ചികിത്സയിൽ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ഏറ്റവും കൂടുതൽ ഫലപ്രദമായതും, അന്തർദേശീയ നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി രോഗികൾക്ക് ശാശ്വതമായ രോഗ പരിഹാരം സാധ്യമാക്കിയ കേരളത്തിൽ നിന്നുള്ള ഏക ആശുപത്രി എന്ന സുവർണ നേട്ടമാണ് ആസ്റ്റർ മെഡ്സിറ്റി കരസ്ഥമാക്കിയത്.
ഏഷ്യ പസഫിക്ക് മേഖല കേന്ദ്രീകരിച്ചു ന്യൂസ് വീക് നടത്തിയ സർവ്വേയിലാണ് കേരളത്തിൽ നിന്നുള്ള ഏക ആശുപത്രിയും, മികച്ച ഹൃദരോഗ ചികിത്സ ഉറപ്പ് വരുത്തുന്ന ആദ്യത്തെ 50 ആശുപത്രികളുടെ പട്ടികയിൽ ആസ്റ്റർ മെഡ്സിറ്റി ഇടം നേടിയതും. ഹൃദരോഗ ചികിത്സയിൽ സമഗ്രമായ സൗകര്യങ്ങൾ ഒരുക്കിയാണ് ആസ്റ്റർ സെന്റർ ഓഫ് എക്സെല്ലെൻസ് ഇൻ കാർഡിയക് സയൻസസ് ഈ നേട്ടം കരസ്ഥമാക്കിയത്.
Read More:പ്രത്യക്ഷ നികുതിപിരിവിൽ വർധന
ഹൃദയതാളം സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക്
ആസ്റ്റർ ഹാർട്ട് റിഥം സെന്റർ, ശസ്ത്രക്രിയ കൂടാതെ ഹൃദയ വാൾവ് പ്രശ്നങ്ങൾ തീർക്കുന്ന ആസ്റ്റർ അഡ്വാൻസ്ഡ് ഹാർട്ട് കെയർ സെന്റർ ,ഡിജിറ്റൽ ഹാർട്ട് ഫെയിലിയർ ക്ലിനിക്, കുട്ടികളുടെ സമഗ്രമായ ഹൃദരോഗ ചികിത്സ ഉറപ്പ് വരുത്തുന്ന സമഗ്രമായ ആസ്റ്റർ പീഡിയാട്രിക് ഹാർട്ട് കെയർ സെന്റർ അടക്കമുള്ള സൗകര്യങ്ങൾ പരിശോധിച്ചാണ് മികച്ച ആശുപത്രികളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ആസ്റ്റർ മെഡ്സിറ്റിയെ തിരഞ്ഞെടുത്തത്.
ക്രയോബ്ലേഷൻ, ഹൈബ്രിഡ് കാത് ലാബ്, കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി, ഇലക്ട്രോഫിസിയോളജി, ഇന്റർവെൻഷണൽ കാർഡിയോളൊജി വിംഗ്, ഹാർട്ട് ട്രാൻസ്പ്ലാന്റ്, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായുള്ള സർജിക്കൽ സ്യൂട്ടുകൾ, കാർഡിയാക് റീഹാബിലിറ്റേഷൻ സർവീസസ് തുടങ്ങിയ സൗകര്യങ്ങളും പുരസ്കാരനേട്ടത്തിന് അർഹമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം