ചാങ്തെയായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്. നാല്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.
ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴിയടച്ചത്. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. എന്നാൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചത്.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യ ഗോളിന് വഴിവച്ചതും ചാങ്തെയാണ്. ചാങ്തെ ബാക്ക് ഹീല്‍ ചെയ്തു നല്കിയ പന്താണ് നിഖില്‍ പൂജാരി ബോക്സില്‍ സുനില്‍ ഛേത്രിക്ക് കൊടുത്തത്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശില്പി. ഛേത്രി നല്കിയ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ ചാങ്തെയ്ക്ക് പിഴച്ചതുമില്ല.
രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം